
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിലൂടെ തങ്ങളുടെ സ്കോർകാർഡുകൾ പരിശോധിക്കാവുന്നതാണ്. ഡിജിലോക്കർ, ഐവിആർഎസ്, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാം. ഈ വർഷത്തെ ആകെ വിജശതമാനം 85.20% ആണ്. കഴിഞ്ഞ വർഷം ഇത് 88.39% ആയിരുന്നു.
മേഖലാടിസ്ഥാനത്തിൽ 95.62% വിജയം കൈവരിച്ചുകൊണ്ട് തിരുവനന്തപുരം ഒന്നാമതെത്തി. ഇതിന് തൊട്ടുപിന്നാലെ ചെന്നൈ (93.84%), ബെംഗളൂരു (93.19%) എന്നീ മേഖലകളാണ് ഉള്ളത്. ഡൽഹി വെസ്റ്റ് (92.34%), ഡൽഹി ഈസ്റ്റ് (91.73%) എന്നീ മേഖലകളും മികച്ച വിജയം രേഖപ്പെടുത്തി. 72.43% വിജയം മാത്രമുള്ള പ്രയാഗ്‌രാജ് ആണ് പട്ടികയിൽ ഏറ്റവും പിന്നിലുളളത്.