Image

പൂനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 13 May, 2026
പൂനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

പൂനെ; മഹാരാഷ്ട്രയിലെ പൂനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. ബാരാമതി വിമാനത്താവളത്തിന് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. റെഡ് ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.

 വിമാനത്താവളത്തിന് സമീപമുള്ള ഗോജുബാവി ഗ്രാമത്തിന് മുകളിലൂടെ താഴ്ന്നു പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയായിരുന്നുവെന്ന് പൂനെ റൂറല്‍ പൊലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗില്‍ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുന്നതിനിടെ സമീപത്തെ വൈദ്യുത തൂണില്‍ ഇടിക്കുകയും പിന്നീട് നിലംപതിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക