
മലപ്പുറം: മുഖ്യമന്ത്രി തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇത് ഒരു ഉത്തരവാദിത്തപ്പെട്ട കാര്യമല്ലേ. വൈകുന്നത് ശരിയല്ലല്ലോ. മന്ത്രിമാരെ നിശ്ചയിക്കുന്നത് അടക്കമുള്ള എല്ലാ കാര്യങ്ങളും പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.
ഹൈക്കമാന്‍ഡ് തീരുമാനം വൈകുന്നതിനാലാണ് ലീഗും നിലപാട് വ്യക്തമാക്കാതിരുന്നത്. വി.ഡി സതീശനുള്ള പിന്തുണയില്‍ ഒരു മാറ്റവുമില്ലെന്നതും ലീഗ് വ്യക്തമാക്കി.