
ഇറാന്റെ സൈനിക ശേഷി താറുമാറാക്കാൻ യുഎസ് സേനയ്ക്കു കഴിഞ്ഞെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിഷ്കർഷിക്കുമ്പോൾ യുഎസ് ഇന്റലിജൻസ് നൽകുന്ന റിപ്പോർട്ട് ഇറാന്റെ 33 മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിൽ മുപ്പതും സജീവമാണ് എന്നാണ്.
'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് അനുസരിച്ച്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് സംരക്ഷിക്കുന്ന മിസൈൽ കേന്ദ്രങ്ങളാണ് ഇവ. ഇറാന്റെ ഭൂഗർഭ മിസൈൽ വിക്ഷേപിണികൾ 90 ശതമാനവും ഭാഗികമായോ പൂർണമായോ സജീവമാണെന്ന് റിപ്പോർട്ടിൽ എടുത്തു പറയുന്നു.
ഇറാന്റെ മിസൈൽ ശേഷി തീർന്നു പോയെന്നു ട്രംപും കൂട്ടരും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും വാസ്തവം അതല്ലെന്നു യുഎസ് ഇന്റലിജൻസ് നടത്തിയ വിലയിരുത്തലിൽ തന്നെ വ്യക്തമാകുന്നു. വാസ്തവം അതാണെന്ന് ഇന്റൽ പറയുമ്പോഴും അക്കാര്യം റിപ്പോർട്ട് ചെയ്യുന്നവരെ ട്രംപ് രാജ്യദ്രോഹികൾ എന്നാണ് വിളിക്കുന്നത്.
ഈ മാസം ആദ്യം തയാറാക്കിയ ഇന്റൽ റിപ്പോർട്ട് നയരൂപീകരണ വിദഗ്ദ്ധർ കണ്ടിട്ടുണ്ട്. ഇറാന്റെ 70% മൊബൈൽ മിസൈൽ വിക്ഷേപിണികളും സജീവമാണെന്നു ഇന്റൽ പറയുന്നു. അതിൽ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ഉൾപ്പെടുന്നു.
ഹോർമുസിൽ മൂന്ന് മിസൈൽ കേന്ദ്രങ്ങൾ മാത്രമാണ് ഉപയോഗശൂന്യമായത്. മറ്റുള്ള 30 എണ്ണം ഉപയോഗിക്കാൻ കഴിയും.
ഇറാന് യുദ്ധത്തിനു മുൻപുണ്ടായിരുന്ന മിസൈൽ വിക്ഷേപണികളിൽ 75% ഭദ്രമാണെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. മിസൈലുകൾ തന്നെ 70% എങ്കിലും സുരക്ഷിതവുമാണ്.
ഇറാന്റെ ഭൂഗർഭ മിസൈൽ ശേഖരവും ഭദ്രമാണെന്നു ആ റിപ്പോർട്ടിൽ പറഞ്ഞു.
US intel shows majority of Iran's missile network intact