Image

മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി; പ്രവര്‍ത്തകരെ തെരുവിലിറക്കിയവരെ കണ്ടെത്താന്‍ അന്വേഷണം

Published on 12 May, 2026
മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി; പ്രവര്‍ത്തകരെ തെരുവിലിറക്കിയവരെ കണ്ടെത്താന്‍ അന്വേഷണം


ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. ഫ്ളക്സടിച്ചും ചേരിതിരിഞ്ഞും സംസ്ഥാനത്ത് നടത്തുന്ന പരസ്യ പ്രകടനങ്ങളിലാണ് രാഹുല്‍ നേതാക്കളെ അതൃപ്തി അറിയിച്ചത്. പ്രവര്‍ത്തകരെ ചേരിതിരിച്ച് തെരുവിലിറക്കിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ദേശീയ നേതൃത്വം ആരംഭിച്ചു. പാര്‍ട്ടിയുടേയും മുന്നണിയുടേയും വിജയത്തിന്റെ ശോഭ കെടുത്തിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ചര്‍ച്ചകള്‍ക്കായി എത്തിയ കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും അടക്കം നടത്തിയ ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാവ് വി.എം. സുധീരനുമായി ഹൈക്കമാന്‍ഡ് ചൊവ്വാഴ്ച 
ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.കെ. ആന്റണി എന്നിവരുടെ അഭിപ്രായങ്ങള്‍ ഫോണ്‍ വഴിയും തേടും. തുടര്‍ന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.


കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതില്‍ ആരെന്നതില്‍ ദിവസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക