Image

തമിഴ്‌നാട്ടില്‍ നാളെ വിശ്വാസവോട്ടെടുപ്പ്; ഒരു വോട്ടില്‍ ജയിച്ച ടിവികെ അംഗത്തെ വിലക്കി കോടതി

Published on 12 May, 2026
തമിഴ്‌നാട്ടില്‍ നാളെ വിശ്വാസവോട്ടെടുപ്പ്; ഒരു വോട്ടില്‍ ജയിച്ച ടിവികെ അംഗത്തെ വിലക്കി കോടതി

 

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ നാളെ വിശ്വാസം തേടും. ഇന്നലെ അധികാരമേറ്റ വിജയ് സര്‍ക്കാരിന് നിലവില്‍ 120 അംഗങ്ങളുടെ പിന്തുണയുണ്ട്. 234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരിന് വേണ്ടത്. അതിനിടെ, എഐഎഡിഎംകെയില്‍ എന്‍മുഖം വിഭാഗം 30 അംഗങ്ങളുമായി വിജയ്‌ക്കൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചു. ഇവര്‍ കൂടി പിന്തുണച്ചാല്‍ 150 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും.

അതേസമയം, തിരുപ്പട്ടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ടിവികെ അംഗം ആര്‍.ശ്രീനിവാസ സേതുപതിയ് മദ്രാസ് ഹൈക്കോടതി വിശ്വാസ വോട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. സേതുപതിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള കേസിലാണ് നടപടി. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡിഎംകെയിലെ കെ.ആര്‍ പെരിയകറുപ്പനെ സേതുപതി പരാജയപ്പെടുത്തിയത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുദന്നതില്‍ കുത്രിമം നടന്നുവെന്ന് ആരോപിച്ചാണ് പെരിയകറുപ്പന്‍ കോടതിയെ സമീപിചച്ചത്. സേതുപതി ഇന്നലെ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സേതുപതിക്ക് 83,365 വോട്ടും പെരിയകറുപ്പന് 83,364 വോട്ടുമാണ് ലഭിച്ചത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക