Image

നന്ദി ചൊല്ലി പാണക്കാട്ടെത്തി ജി.സുധാകരന്‍; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച

Published on 12 May, 2026
നന്ദി ചൊല്ലി പാണക്കാട്ടെത്തി ജി.സുധാകരന്‍; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച

മലപ്പുറം: കോണ്‍ഗ്രസും ലീഗും തെരഞ്ഞെടുപ്പില്‍ വലിയ പിന്തുണ നല്‍കിയെന്ന് അമ്പലപ്പുഴ നിയുക്ത എംഎല്‍എയും മുന്‍ സിപിഎം നേതാവുമായ ജി.സുധാകരന്‍. പാണക്കാടെത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതികരണം

പാണക്കാട് എത്തിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലീഗ്,കോണ്‍ഗ്രസ് പിന്തുണ തനിക്ക് താങ്ങായി. അവസാനം വരെ കൂടെ നിന്നു. തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പണം ചെലവാക്കിയത് താനാണ്.

എല്‍ഡിഎഫ് വിട്ടുപോയ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനുമായി താന്‍ ഒരു ആശയവിനിമയം നടത്തിയിട്ടില്ല. ആരോപണമെല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക