Image

ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി; പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും

Published on 12 May, 2026
 ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി; പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും

 

ന്യൂഡല്‍ഹി:മെയ് മൂന്നിന് നടന്നനീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ്പരീക്ഷ റദ്ദാക്കിയത്.വീണ്ടും പരീക്ഷ നടത്താന്‍ വിജ്ഞാപനം പുറത്തുവിടുമെന്ന്നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കും. വീണ്ടും പരീക്ഷ എഴുതുന്നവര്‍ക്ക് പുതിയ രജിസ്ട്രേഷന്‍ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എന്‍ടിഎ അറിയിച്ചു. റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കാമെന്നും എന്‍ടിഎ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണ ഏജന്‍സികള്‍ക്ക് പുറമെ എന്‍ടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്താണ് നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കൂടുതല്‍ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള നിര്‍ദേശവും എന്‍ടിഎ നല്‍കിയിട്ടുണ്ട്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.

പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് പ്രചരിച്ച ഒരു ചോദ്യപേപ്പറില്‍ നിന്നുള്ള 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.600 മാര്‍ക്കിന്റെ ചോദ്യങ്ങളാണിവ.


ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പര്‍ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയില്‍ അതേപടി വന്നതായാണ് എഡിജിപി വിശാല്‍ ബന്‍സാല്‍ വ്യക്തമാക്കിയത്. വിവാദങ്ങള്‍ക്കിടയിലും പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അവകാശപ്പെട്ടിരുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക