
ന്യൂഡല്‍ഹി: മുഖ്യമന്ത്രി തര്‍ക്കത്തില്‍ കേരളത്തിലെമുതിര്‍ന്ന നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ 10 ജന്‍പഥ് വസതിയിലായിരുന്നു കൂടിക്കാഴ്ച എല്ലാ നേതാക്കളുമായി 10-15 മിനിറ്റ് ഒറ്റയ്ക്കായിരുന്നു കൂടിക്കാഴ്ച. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, തിരുവഞ്ചൂര്‍, എം.എം ഹസ്സന്‍, കെ.സുധാകരന്‍, കെ.മുരളീധരന്‍ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്.
കേരളത്തില്‍ നടന്ന പ്രകടനങ്ങള്‍ ആസൂത്രിതമാണെന്ന് നേതാക്കള്‍ എഐസിസി നേതൃത്വത്തെ അറിയിച്ചു. ജനവികാരമല്ല പ്രകടനത്തിന് പിന്നിലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, മുഖ്യമന്ത്രി വൈകുന്നതില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി തര്‍ക്കം വിജയത്തിന്റെ ശോഭ കെടുത്തിയെന്ന് ഇരുകൂട്ടരും വിമര്‍ശിച്ചു.