Image

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; വെളുത്തപുക ഉടനുയരുമെന്ന് സണ്ണി ജോസഫ്

Published on 12 May, 2026
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; വെളുത്തപുക ഉടനുയരുമെന്ന് സണ്ണി ജോസഫ്

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് വൈകിട്ടെത്തും. തീരുമാനം എടുത്ത ശേഷം മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനപ്പെട്ട ഒരു തീരുമാനമാണിത്. അതെടുക്കുന്നതിന് മുമ്പായി മുന്‍ കെപിസിസി പ്രസിഡന്റുമാരെ കാണാന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നു. വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്ന നിലയില്‍ ഞങ്ങളോടും ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയ വിജയത്തിന് അവര്‍ക്ക് സന്തോഷമാകുന്ന തരത്തില്‍ എല്ലാം 
മുന്നോട്ടുപോകും.' പി.സി. വിഷ്ണുനാഥ് പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക