Image

സതീശനായി വീണ്ടും ഫ്‌ളക്‌സ്; കെ.സിയുടെ ഫ്‌ളക്‌സില്‍ കരിഓയില്‍ പ്രയോഗവും

Published on 12 May, 2026
സതീശനായി വീണ്ടും ഫ്‌ളക്‌സ്; കെ.സിയുടെ ഫ്‌ളക്‌സില്‍ കരിഓയില്‍ പ്രയോഗവും

 

കൊച്ചി/കണ്ണൂര്‍: എഐസിസി വിലക്കിയിട്ടും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും കേരളത്തില്‍ കോണ്‍ഗ്രസിലെ ഫ്‌ളക്‌സ് യുദ്ധം അവസാനിച്ചിട്ടില്ല. ആഹ്വാനം അംഗീകരിച്ച് ഒന്ന് പിന്മാറിയ അണികള്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതോടെ വീണ്ടും ഫ്‌ളക്‌സുമായി രംഗത്തെത്തിയിരിക്കുകയാണ്.  

എറണാകുളം പള്ളുരുത്തിയില്‍ വി.ഡി. സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ളെക്സ് ഉയര്‍ന്നു. കോണ്‍ഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ളെക്സ് വന്നിരിക്കുന്നത്. 
വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി കോണ്‍ഗ്രസിനെ നയിക്കട്ടെ - കോണ്‍ഗ്രസ് (ഐ) പള്ളുരുത്തി മണ്ഡലം കമ്മിറ്റി' എന്നാണ് ഫ്ളെക്സില്‍ കുറിച്ചിരിക്കുന്നത്.


തന്റെ അറിവോടെയല്ല ഫ്ളെക്സ് സ്ഥാപിക്കപ്പെട്ടത് എന്നാണ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ തന്നെയാണ് ഇത് ചെയ്തത് എന്ന സൂചനയും അദ്ദേഹം നല്‍കി.

അതിനിടെ, കണ്ണൂര്‍ പഴയങ്ങാടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ചു. 
വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫ്ളക്സ് ബോര്‍ഡില്‍ കെ.സി. വേണുഗോപാലിന്റെ മുഖത്ത് മാത്രമാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക