Image

ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന ചടങ്ങില്‍ നോറ ഫത്തേഹി തിളങ്ങും

പി പി ചെറിയാന്‍ Published on 12 May, 2026
ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന ചടങ്ങില്‍ നോറ ഫത്തേഹി തിളങ്ങും

ടൊറന്റോ: 2026-ലെ ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരം നോറ ഫത്തേഹി പെര്‍ഫോം ചെയ്യും. ജൂണ്‍ 12-ന് ടൊറന്റോയിലെ ബി.എം.ഒ ഫീല്‍ഡില്‍ നടക്കുന്ന ചടങ്ങിലാണ് താരം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുക.

മൈക്കല്‍ ബൂബ്ലെ, അലാനിസ് മോറിസെറ്റ്, അലസ്സിയ കാര, എലിയാന തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഗായകര്‍ക്കൊപ്പം നോറ സ്റ്റേജ് പങ്കിടും.

അമേരിക്കയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കാറ്റി പെറി, ലിസ, അനിറ്റ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരക്കും.

കാനഡയുടെ സാംസ്‌കാരിക തനിമയും ഫുട്‌ബോള്‍ ആവേശവും വിളിച്ചോതുന്ന ഒന്നായിരിക്കും ഉദ്ഘാടന ചടങ്ങെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

ജൂണ്‍ 11-ന് മെക്‌സിക്കോ സിറ്റിയില്‍ ആരംഭിച്ച് ജൂലൈ 19-ന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലെ ഫൈനലോടെ അവസാനിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 104 മത്സരങ്ങളാണുള്ളത്.

മലയാള ചിത്രം 'ഡബിള്‍ ബാരല്‍', 'കായംകുളം കൊച്ചുണ്ണി' എന്നിവയിലൂടെ കേരളത്തിലും സുപരിചിതയായ നോറ ഫത്തേഹിക്ക് ഇത് വലിയൊരു നേട്ടമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക