
ബീഫിനു വില കുറയ്ക്കാൻ പ്രസിഡന്റ് ട്രംപ് രണ്ടു എക്സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പു വയ്ക്കുന്നു. നവംബർ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ബീഫിന്റെ ഇറക്കുമതി കൂട്ടാനാണ് ഒരു ഉത്തരവ്. രണ്ടാമത്തേത് കന്നുകാലി വളർത്തൽ വർധിപ്പിക്കാൻ. 75 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഈ വ്യവസായം ഇപ്പോൾ.
ഇറക്കുമതി നിയന്ത്രിക്കുന്ന ഉത്തരവ് മരവിപ്പിച്ചു. കൂടുതൽ ഇറക്കുമതി വില കുറയ്ക്കാൻ സഹായിക്കുമെന്നു കരുതപ്പെടുന്നു.
കന്നുകാലികളെ വളർത്തുന്നവർക്കു വായ്പകൾ കൂടുതലായി നൽകാൻ സ്‌മോൾ ബിസിനസ് അഡ്മിനിസ്ട്രേഷനോടു നിർദേശിക്കുന്നു. ചില നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞിട്ടുമുണ്ട്.
കാലികളെ വളർത്തുന്നവർക്കു പുല്ലിന്റെ ലഭ്യത കുറഞ്ഞത് പ്രശ്നമായിട്ടുണ്ട്. അവർ കാലിത്തീറ്റ വാങ്ങേണ്ടി വരുന്നു.
മുട്ട തുടങ്ങിയ ചില ഇനങ്ങൾക്കു വില കുറഞ്ഞെങ്കിലും ബീഫ് വില അഞ്ചു വർഷത്തിനിടയിൽ 40% വരെ ഉയർന്നിട്ടുണ്ട്. എന്നാൽ ആവശ്യക്കാർ തെല്ലും കുറഞ്ഞിട്ടില്ല.
അർജന്റീനയിൽ നിന്നു കൂടുതൽ ബീഫ് വരുത്താൻ അനുമതി നൽകിയതിൽ ക്ഷുഭിതരായ കാലി കർഷകർക്കു ട്രംപിന്റെ നീക്കം രോഷമുണർത്തുന്നതാവാം. ആ ഇറക്കുമതി വർധന അമേരിക്കൻ കർഷകരുടെ ജീവനോപാധി ഇല്ലാതാക്കി എന്നു പരാതി പറഞ്ഞ അവർ ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾക്കും ട്രംപിനെ പഴിച്ചു.
യുഎസ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ പറയുന്നത് ഈ വർഷം ബ്രസീൽ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നു റെക്കോർഡ് ഇറക്കുമതി ഉണ്ടാവും എന്നാണ്. ലോകത്തു ഏറ്റവും കൂടുതൽ ബീഫ് കയറ്റി അയക്കുന്ന ബ്രസീൽ യുഎസിലേക്ക് കയറ്റുമതി കൂട്ടിയിട്ടുണ്ട്.
Trump moves to trim beef prices