
ഇറാന്റെ പുതിയ നിർദേശങ്ങൾ ചവറാണെന്നും വിഢിത്തമാണെന്നും പ്രസിഡന്റ് ട്രംപ് ആക്ഷേപിച്ചു. മിഡിൽ ഈസ്റ്റിലെ വെടിനിർത്തൽ 'മരണക്കിടക്കയിൽ' ആണെന്നും അദ്ദേഹം വ്യക്തമാക്കി. "ഡോക്ടറുടെ ഭാഷയിൽ പറഞ്ഞാൽ ജീവിച്ചിരിക്കാൻ അതിനു 1% സാധ്യത മാത്രമേയുള്ളൂ," വൈറ്റ് ഹൗസിൽ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേ സമയം, യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടു വച്ച നിർദേശങ്ങൾ അന്യായമാണെന്നു ഇറാൻ വിദേശകാര്യ വക്താവ്
ഇസ്മയിൽ ബാഗെയ് പറഞ്ഞു. ഏതു ആക്രമണത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നു പാർലമെന്റ് സ്‌പീക്കർ വ്യക്തമാക്കി.
യുദ്ധത്തിൽ വന്ന നഷ്ടത്തിനു പരിഹാരം നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടെന്നു ഇറാൻ മാധ്യമങ്ങൾ പറഞ്ഞു. ഹോർമുസിലെ യുഎസ് ഉപരോധം അവസാനിപ്പിക്കണം. ഇനി ആക്രമണം ഉണ്ടാവരുത്.
യുഎസ് ആക്രമണത്തിനു ശേഷം മിച്ചം വന്ന ആണവ ഘടകങ്ങൾ നീക്കം ചെയ്യാൻ ഇറാൻ നേരത്തെ സമ്മതിച്ചിരുന്നു എന്നാണ് ട്രംപ് പറയുന്നത്. പിന്നീട് അവർ ആ നിലപാട് മാറ്റി.
"എന്റെ നിലപാട് ലളിതമാണ്," ട്രംപ് പറഞ്ഞു. "ഇറാൻ അണ്വായുധം ഉണ്ടാക്കാൻ പാടില്ല. നമ്മൾ ലോകത്തിനു വേണ്ടിയാണു ഈ സേവനം അനുഷ്ഠിക്കുന്നത്."
Iran ceasefire on ‘life support:’ Trump