
റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കാൻ പോവുകയാണെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ശനിയാഴ്ച്ച സൂചിപ്പിച്ചു. "ആ വിഷയം അവസാനിക്കാൻ പോകുന്നു എന്നാണ് ഞാൻ കരുതുന്നത്," മോസ്കോയിൽ വിക്ടറി ഡേ ആഘോഷ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
നാലു വർഷത്തിലേറെ നീണ്ട കഠിന യുദ്ധം അവസാനിപ്പിക്കുന്ന ചർച്ചകൾക്കു റഷ്യ ഒരുങ്ങുകയാണെന്ന സൂചനകൾക്കിടയിലാണ് പ്രസിഡന്റിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ലോകം കേട്ടത്. വിക്ടറി ഡേയുടെ ഭാഗമായി മൂന്നു ദിവസത്തെ വെടിനിർത്തലും ശനിയാഴ്ച്ച നിലവിൽ വന്നിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതനുസരിച്ചു നടപ്പാക്കിയ യുദ്ധവിരാമത്തിനിടയിൽ 1,000 തടവുകാരെ വീതം ഇരു രാജ്യങ്ങളും കൈമാറി.
യുദ്ധം എന്നേക്കുമായി അവസാനിച്ച ശേഷം യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയെ കാണാൻ തയാറാണെന്നു പുട്ടിൻ പറഞ്ഞു.
യൂറോപ്പുമായി ചർച്ച നടത്താൻ തയാറാണെന്നും നേറ്റോ സഖ്യത്തെ വിമർശിച്ച പുട്ടിൻ പറഞ്ഞു. ജർമനിയുടെ മുൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡറുമായി ബന്ധപ്പെടാനാണ് താത്പര്യം.
രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജര്മനിക്കെതിരെ റഷ്യ നേടിയ വിജയം ആഘോഷിക്കുന്ന വിക്ടറി ഡേ ഈ വര്ഷം പതിവുള്ള ആർഭാടങ്ങൾ ഒഴിവാക്കിയാണ് ആചരിച്ചത്.
Putin hints war is ending