
ഡെൻവർ ഇന്റർനാഷണൽ എയർപോർട്ട് റൺവെയിൽ നിയമം ലംഘിച്ചു വേലിക്കെട്ടു ചാടിക്കടന്നു പ്രവേശിച്ച ഒരാൾ ഫ്രോണ്ടിയർ എയർലൈൻസ് വിമാനമിടിച്ചു മരിച്ചു.
വെള്ളിയാഴ്ച്ച രാത്രി 11.30നു ലോസ് ഏഞ്ജലസിലേക്കു പറക്കാൻ ടെയ്ക്ക് ഓഫ് ചെയ്യുമ്പോഴാണ് വിമാനത്തിനു മുന്നിൽ അയാൾ പെട്ടത്. അപകടം ഉണ്ടായ ഉടൻ പൈലറ്റ് ടെയ്ക്ക് ഓഫ് ഉപേക്ഷിച്ചു.
അപകടത്തിൽ 17 പേർക്കു പരുക്കേറ്റെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു. അഞ്ചു പേരെ ആശുപത്രിയിലാക്കി.
ഫ്ലൈറ്റ് 4345 ടെയ്ക്ക്ഓഫിനു നീങ്ങുമ്പോൾ റൺവെയിലേക്കു ഓടിക്കയറിയ ആളെ വിമാനത്തിന്റെ എൻജിൻ വലിച്ചെടുത്തെന്നും എൻജിനിൽ തീ ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. റൺവെയിൽ ശരീര ഭാഗങ്ങൾ ചിതറി വീണു.
വിമാനത്തിൽ 224 യാത്രക്കാരും ഏഴു ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. റൺവെ അടച്ചു.
സുരക്ഷ ലംഘിച്ചു എങ്ങിനെയാണ് ഒരാൾ റൺവെയിൽ എത്തിയതെന്നു യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി ചോദിച്ചു. വിമാനത്താവള സുരക്ഷ നിയമപാലകർ ഉറപ്പാക്കേണ്ടതുണ്ട്.
Man on Denver airport runway hit and killed by plane