Image

കോൺഗ്രസ് നടത്തുന്ന കസേരകളി ജനവിധിയോടുള്ള പരിഹാസം; കെ.കെ. ശൈലജ

Published on 09 May, 2026
കോൺഗ്രസ് നടത്തുന്ന  കസേരകളി ജനവിധിയോടുള്ള പരിഹാസം; കെ.കെ. ശൈലജ

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തുടരുന്ന അനിശ്ചിതത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐഎം നേതാവ് കെ.കെ. ശൈലജ. ജനവിധിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന ഈ കസേരകളി തികച്ചും അപഹാസ്യമാണെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിനായി ഇത്ര വലിയ തർക്കമാണ് നടക്കുന്നതെങ്കിൽ, ഭാവിയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ഈ സർക്കാരിന് കഴിയുമോ എന്ന് അവർ ചോദിച്ചു. എത്രയും വേഗം ഈ അനിശ്ചിതത്വം അവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകി.

തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് മികച്ച ജനവിധിയാണെന്ന് സമ്മതിച്ച ശൈലജ ടീച്ചർ, എൽഡിഎഫിന്റെ പരാജയ കാരണങ്ങൾ കൃത്യമായി വിലയിരുത്തുമെന്നും കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്തുമായിരിക്കും മുന്നണി മുന്നോട്ട് പോവുകയെന്നും അവർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക