Image

കണ്ണൂരില്‍ സൈബര്‍ സെല്ലിന്റെ പോലീസ് ജീപ്പ് മോഷണം പോയി; പ്രതിയും തൊണ്ടിമുതലും പിടിയില്‍

Published on 09 May, 2026
കണ്ണൂരില്‍ സൈബര്‍ സെല്ലിന്റെ പോലീസ് ജീപ്പ് മോഷണം പോയി; പ്രതിയും തൊണ്ടിമുതലും പിടിയില്‍

 

കണ്ണൂര്‍: കണ്ണൂര്‍ സൈബര്‍ സെല്ലിന്റെ പോലീസ് ജീപ്പ് മോഷണം പോയി. പോലീസ് സ്‌റ്റേഷനില്‍ സൈബര്‍ സെല്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൊലേറോ ജീപ്പ് ആണ് മോഷണം പോയത്. ഇന്നു പുലര്‍ച്ചെ 2.15 ഓടെയായിരുന്നു മോഷണം. ജീപ്പില്‍ കീ കിടന്നിരുന്നതാണ് പ്രതിക്ക് മോഷ്ടിക്കാന്‍ പ്രചോദനമായത്.

തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട് സ്വദേശി ഹംസത്ത് ആണ് ജീപ്പുമായി പിടിയിലായത്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് പുലര്‍ച്ചെ പോലീസ് ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഹംസത്ത് ഈ സമയം വാഹനത്തിലുണ്ടായിരുന്നു. ഇയാളെ കണ്ടിട്ട് 'പോലീസ് ലുക്ക്' ഇല്ലാതിരുന്നതാണ് നാട്ടുകാര്‍ക്ക് സംശയമായത്.

പോലീസിന്റെ വിവിധ ഓഫീസുകള്‍ ഉള്‍പ്പെടുന്ന ഏക്കറുകളോളം വരുന്ന കോമ്പൗണ്ടില്‍ കയറി ഇയാള്‍ വാഹനം മോഷ്ടിച്ചതാണ് പോലീസിന് തന്നെ നാണക്കേടാകുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക