Image

വൈറ്റ് ഹൗസിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഹൈന്ദവ പ്രാർഥന അർപ്പിച്ചു (പിപിഎം)

Published on 09 May, 2026
വൈറ്റ് ഹൗസിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഹൈന്ദവ പ്രാർഥന അർപ്പിച്ചു (പിപിഎം)

പ്രാർഥനയ്ക്കുള്ള ദേശീയ ദിനം ആചരിച്ച വ്യാഴാഴ്ച്ച വൈറ്റ് ഹൗസിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഹൈന്ദവ പ്രാർഥന അർപ്പിച്ചു. ബി എ പി എസ് പ്രതിനിധിയാണ് പ്രാർഥന നടത്തിയത്.

"ആകാശത്തും ഭൂമിയിലും സമാധാനം ഉണ്ടാവട്ടെ," അദ്ദേഹം പ്രാർഥിച്ചു. "വെള്ളത്തിലും സർവ ജീവജാലങ്ങളിലും ഉണ്ടാവട്ടെ. പ്രകൃതിയിലും പരിസ്ഥിതിയിലും ഉണ്ടാവട്ടെ. എല്ലാവർക്കും ശാരീരികമായും മാനസികമായും ആധ്യാത്മികമായും സമാധാനം ഉണ്ടാവട്ടെ."

ദേശീയ പ്രാർഥനാ ദിനത്തിൽ വൈറ്റ് ഹൗസിലെ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ബി എ പി എസ് അഭിമാനം കൊണ്ടു. "വിശ്വാസവും സേവനവും പങ്കു വയ്ക്കുന്ന മൂല്യങ്ങളും നമ്മുടെ സമൂഹങ്ങളെ ശക്തമാക്കുന്നുവെന്നു ഇത്തരം അവസരങ്ങൾ ഓർമിപ്പിക്കുന്നു."

Hindu prayer for peace, unity offered at White House event

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക