Image

മുഖ്യമന്ത്രിയാകാന്‍ എല്ലാവരും യോഗ്യര്‍; ലീഗിന് എല്ലാം അവര്‍ പറയുന്നപോലെ നടക്കണമെന്ന്: വെള്ളാപ്പള്ളി

Published on 08 May, 2026
മുഖ്യമന്ത്രിയാകാന്‍ എല്ലാവരും യോഗ്യര്‍; ലീഗിന് എല്ലാം അവര്‍ പറയുന്നപോലെ നടക്കണമെന്ന്: വെള്ളാപ്പള്ളി

 

ചേര്‍ത്തല: മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ എല്ലാവരും യോഗ്യരാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ നിന്ന് ഒരു മുഖ്യമന്ത്രി വന്നാല്‍ സന്തോഷമേയുള്ളൂ. എറണാകുളത്തുനിന്ന് വന്നാലും കുഴപ്പമില്ല. കോണ്‍ഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും വെള്ളാപ്പള്ളി പറഞ്ഞൂ.

എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണം വെള്ളാപ്പള്ളിയുമായുള്ള ബന്ധമാണെന്ന് മുന്നണി യോഗത്തില്‍ സിപിഐ വിമര്‍ശമുയര്‍ന്നയിച്ചുവെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'നല്ലത് സംഭവിച്ചാല്‍ അവരുടെ ഗുണം, മോശമായാല്‍ വെള്ളാപ്പള്ളി' എന്നതാണ് ചിലര്‍ പറയുന്നത്. ചേര്‍ത്തലയില്‍ സിപിഐ ജയിച്ചത് എങ്ങനെയാണെന്നും വെള്ളാപ്പള്ളി തിരിച്ചുചോദിച്ചു.

കായംകുളത്ത് പരാജയപ്പെട്ട സിപിഎം സ്ഥാനാര്‍ത്ഥി യു.പ്രതിഭയ്‌ക്കെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു. അവരെ തോല്‍പ്പിച്ചത് താനാണെങ്കില്‍ അത് തനിക്ക് പൊന്‍തൂവലാണ്. മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ജനം എല്ലാം ഓര്‍ത്തുവച്ച് താങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ സിപിഎം തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക