
ന്യൂഡല്‍ഹി: ഐക്യജനാധിപത്യ മുന്നണിയുടെ മുഖ്യമന്ത്രി കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ ധാരണയെത്തിയെന്ന് സൂചന. കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരും ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ എഐസിസി നിരീക്ഷക സംഘം മുകുള്‍ വാസനികും അജയ് മാക്കനും കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
മുഖ്യമന്ത്രിയാര് എന്നതില്‍ ഒരു പേരിലേക്ക് എത്തിയതായാണ് സൂചന. അവകാശവാദവുമായി മൂന്നു പേരും രംഗത്തുണ്ടെങ്കിലും അവസാനഘട്ടം അനുനയനങ്ങള്‍ക്കായി ഹൈക്കമാന്‍ഡ് മൂന്നു പേരുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. രമേശ് ചെന്നിത്തലയും വി.ഡി സതീശനും ഹൈക്കമാന്‍ഡ് വിളി പ്രതീക്ഷിക്കുന്നുമുണ്ട്. വിളി വന്നാല്‍ ഇന്നോ നാളെയോ ഇവര്‍ ഡല്‍ഹിയിലെത്തും. ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.