
ന്യൂഡല്‍ഹി: ഇടതുമുന്നണിയുടെ പരാജയത്തില്‍ പല കാര്യങ്ങളുമുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യും. മുന്നണിയ്ക്കുള്ളില്‍ മുന്നണിയുടെ സംസ്‌കാരം വേണം. സംസ്‌കാരം ശക്തിപ്പെടണം. ചര്‍ച്ചകളും കൂടിയാലോചനകളും നടക്കണം.
പരാജയത്തിന്റെ പേരില്‍ സിപിഎമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് വേണം. അതില്‍ സാങ്കേതികത്വമുണ്ടെങ്കില്‍ അത് മറികടക്കണം. മുന്‍പും അങ്ങനെ സംഭവിച്ചിട്ടുണ്ട്. പിഎം ശ്രീ വിഷയത്തില്‍ അടക്കം തിരുത്തലുകള്‍ വന്നിട്ടുണ്ട്.
ആശാസമരം, പി.എംരീെ, എഡിജിപിയെ മാറ്റണം, എലപ്പുള്ളിയില്‍ ബ്രൂവറി പാടില്ല തുടങ്ങിയ നിലപാടുകള്‍ സിപിഐ എടുത്തതാണ്. ഇതടക്കം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യണം.
പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാല്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ഒരാള്‍ പോലും തയ്യാറാകില്ല. ആരും ഇതുവരെ അത്തരമൊരു ആവശ്യമുന്നയിച്ചിട്ടില്ല. മറിച്ചുള്ളത് ദുര്‍വ്യാഖ്യാനമാണ്. സിപിഐയുടെ നാല് മന്ത്രിമാരില്‍ മൂന്ന് പേരും വിജയിച്ചുവെന്നത് അഭിമാനപൂര്‍വ്വം കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.