Image

ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായുണ്ടായ തീപിടുത്തങ്ങളില്‍ മൂന്ന് മരണം

പി പി ചെറിയാന്‍ Published on 08 May, 2026
ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായുണ്ടായ തീപിടുത്തങ്ങളില്‍ മൂന്ന് മരണം

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സിലും ക്വീന്‍സിലുമായി ഒരു ദിവസത്തെ ഇടവേളയില്‍ ഉണ്ടായ രണ്ട് വന്‍ തീപിടുത്തങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായി അഗ്‌നിശമന സേന  അറിയിച്ചു. മരിച്ചവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബ്രോങ്ക്‌സിലെ കെട്ടിടത്തില്‍ നിന്നാണ് കണ്ടെത്തിയത്.

മോട്ടോ ഹാവനിലെ  തേര്‍ഡ് അവന്യൂവിലുള്ള ഒരു കെട്ടിടത്തില്‍ ബുധനാഴ്ചയാണ് വന്‍ തീപിടുത്തമുണ്ടായത്. തീ അണച്ചതിന് പിന്നാലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച നടത്തിയ വിശദമായ പരിശോധനയില്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് രണ്ടാമതൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. ഇത് ഉപേക്ഷിക്കപ്പെട്ട ഒരു അപ്പാര്‍ട്ട്മെന്റാണെന്നാണ് ആദ്യം കരുതിയിരുന്നത്.

ക്വീന്‍സിലുണ്ടായ മറ്റൊരു തീപിടുത്തത്തിലാണ് മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് സംഭവങ്ങളിലും തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനയിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തിവരികയാണ്.

തുടര്‍ച്ചയായുണ്ടായ ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ അഗ്‌നിശമന സേന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക