Image

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കുടുംബം

Published on 08 May, 2026
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കുടുംബം

 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തേജസ്സിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം. വിദ്യാര്‍ത്ഥി പഠിക്കുന്ന പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി.

ടിസി വാങ്ങുമ്പോള്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ടിസി വാങ്ങി സ്‌കൂള്‍ മാറാനിരിക്കുന്ന ദിവസമാണ് സംഭവമെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേസമയം സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. ഒരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

തേജസ്സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക