
കോട്ടയം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യശ്രമം. കുറുപ്പന്തറ കവലയില്‍ ആണ് ഫ്രാന്‍സിസ് എന്ന പ്രവര്‍ത്തകന്‍ പെട്രോള്‍ ദേഹത്തുകൂടെ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.
രാവിലെ 10 മണിയോടെ തന്റെ പെട്ടി ഓട്ടോറിക്ഷയില്‍ കുറുപ്പന്തറ കവലയില്‍ എത്തിയ ഫ്രാന്‍സിസ് റോഡിനു നടുക്ക് വാഹനം നിര്‍ത്തിഅതില്‍ കയറി നിന്ന് പ്രതിഷേധിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതോടെ കുറുപ്പന്തറ പോലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് കസ്റ്റഡിയില്‍ എടുത്തു.
സതീശനെ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് പോലീസ് വാക്കുകൊടുത്തതോടെയാണ് ഇയാള്‍ വഴങ്ങിയത്.