Image

ഫ്‌ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ജനങ്ങള്‍ ഇതൊക്കെ ആസ്വദിക്കട്ടെയെന്ന് മുരളീധരന്‍

Published on 08 May, 2026
ഫ്‌ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ജനങ്ങള്‍ ഇതൊക്കെ ആസ്വദിക്കട്ടെയെന്ന്  മുരളീധരന്‍


കൊച്ചി: ഫ്‌ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രകടനങ്ങള്‍ നാട്ടുകാര്‍ കണ്ട് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ പതിവാണ്. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഒരു പ്രശ്നവുമില്ല. ഞായറാഴ്ച തീരുമാനം വരും. അന്തിമ തീരുമാനം വന്നിട്ട് തന്റെ അഭിപ്രായം പറയാമെന്നും മുരളീധരന്‍ പറഞ്ഞു. ആരെ പാര്‍ട്ടി തീരുമാനിച്ചാലും ഞാന്‍ അംഗീകരിക്കും. നിലവില്‍ ഒരു പ്രശ്നവുമില്ല. താന്‍ ആരെയാണ് പിന്തുണച്ചതെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല. തീരുമാനമുണ്ടായ ശേഷം അത് ആരായിരുന്നുവെന്നത് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക