Image

കപ്പലുകൾക്കു യുഎസ് അകമ്പടി: സൗദിയും കുവൈറ്റും താവളങ്ങൾ നൽകാൻ സമ്മതിച്ചു (പിപിഎം)

Published on 08 May, 2026
കപ്പലുകൾക്കു യുഎസ് അകമ്പടി: സൗദിയും കുവൈറ്റും താവളങ്ങൾ നൽകാൻ സമ്മതിച്ചു (പിപിഎം)

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു യുഎസ് സേന അകമ്പടി നൽകുന്ന പ്രസിഡന്റ് ട്രംപിന്റെ പ്രോജെക്ട് ഫ്രീഡം വീടും ആരംഭിക്കാണ് സൗദി അറേബ്യയും കുവൈറ്റും താവളങ്ങൾ തുറന്നു കൊടുക്കാൻ തയാറായെന്നു റിപ്പോർട്ട്. ഇറാൻ തങ്ങളെ ആക്രമിച്ചാൽ സംരക്ഷണം ഉറപ്പാക്കാൻ യുഎസിനു കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സൗദിയും കുവൈറ്റും പ്രോജെക്ടിനു തടയിട്ടതെന്നാണ് 'വോൾ സ്ട്രീറ്റ് ജേർണൽ' വെളിപ്പെടുത്തുന്നത്.

നടപ്പാക്കി 48 മണിക്കൂറിനു ശേഷം ട്രംപ് ആ ദൗത്യം നിർത്തിവച്ചതു ചർച്ച തുടരാൻ വേണ്ടി നിർത്തി വയ്ക്കണമെന്നു പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടതു കൊണ്ടാണെന്നു വിശദീകരിച്ചു കൊണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങൾ പ്രോജെക്ടിനു തടസമൊന്നും സൃഷ്ടിച്ചില്ലെന്നു വൈറ്റ് ഹൗസ് പറഞ്ഞു.

പ്രോജെക്ട് വീണ്ടും ആരംഭിക്കുന്നതിനെതിരെ ഇറാൻ പാർലമെന്റ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസിസി താക്കീതു നൽകി. യുഎസിനെ ഇക്കാര്യത്തിൽ സഹായിക്കരുതെന്നു അയൽ രാജ്യങ്ങളോടു ഇറാൻ അഭ്യർഥിച്ചിരുന്നു.

ട്രംപ് സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനോടു സംസാരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

Trump to resume Project Freedom 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക