Image

യുദ്ധവിരാമം ലംഘിച്ചു: യുഎസ് കപ്പലുകൾക്കു നേരെ വെടിവയ്‌പ്‌, ഇറാന്റെ തുറമുഖങ്ങളിൽ ആക്രമണം (പിപിഎം)

Published on 08 May, 2026
യുദ്ധവിരാമം ലംഘിച്ചു: യുഎസ് കപ്പലുകൾക്കു നേരെ വെടിവയ്‌പ്‌, ഇറാന്റെ തുറമുഖങ്ങളിൽ ആക്രമണം (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഒരു മാസം മുൻപ് നിലവിൽ വന്ന  വെടിനിർത്തൽ ലംഘിച്ചു കൊണ്ടു യുഎസ് സേന വ്യാഴാഴ്ച്ച ഇറാനിൽ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്ക് തുറക്കുകയും 30 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടത്തുകയും ചെയ്യുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

തെക്കൻ ഇറാനിലെ സുപ്രധാന സമുദ്ര ഇടനാഴികളായ ഖാഷർ തുറമുഖത്തും ബന്ദർ അബ്ബാസിലും യുഎസ് ആക്രമണം നടത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹോർമുസിൽ മൂന്ന് അമേരിക്കൻ പടക്കപ്പലുകൾക്കു നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചെന്നു സെന്റ്‌കോം പറഞ്ഞു. അതിനു മറുപടിയായി ആക്രമണം നടത്താൻ ഉപയോഗിച്ച ഇറാൻ താവളങ്ങൾ ആക്രമിച്ചു.

ഉയർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ ആക്രമണം സ്ഥിരീകരിച്ചതായി ഫോക്സ് ന്യൂസ് അറിയിച്ചു. എന്നാൽ അത് യുദ്ധത്തിലേക്കുള്ള മടക്കമല്ലെന്നു അദ്ദേഹം പറഞ്ഞു. പരിമിതമായ ആക്രമണം ആയിരുന്നു.

ഖാഷർ തുറമുഖത്തും ബന്ദർ അബ്ബാസിലും സ്‌ഫോടനങ്ങൾ ഉണ്ടായെന്നു ഇറാന്റെ സർക്കാർ മാധ്യമങ്ങൾ പറഞ്ഞു. ശത്രുവുമായി വെടിവയ്‌പുണ്ടായെന്നു പ്രസ് ടി വി  വിശദീകരിച്ചു.

ഒരു ദിവസം മുൻപ് യുഎസ് ഇറാൻ ഓയിൽ ടാങ്കറിനു നേരെ വെടിവച്ചതായി ഇറാൻ സൈന്യം ആരോപിച്ചു. ഹോർമുസിലേക്കു പോയ കപ്പലിനെ ആക്രമിച്ചപ്പോൾ തിരിച്ചടിച്ചു.

US, Iran violate ceasefire 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക