Image

ബംഗളൂരൂവില്‍ ഷെല്‍ട്ടര്‍ ഹോമില്‍ മലയാളി യുവതി കൊല്ലപ്പെട്ട കേസ്: ഉടമയായ മലയാളി ദീപക് കൃഷ്ണ അറസ്റ്റില്‍

Published on 07 May, 2026
ബംഗളൂരൂവില്‍ ഷെല്‍ട്ടര്‍ ഹോമില്‍ മലയാളി യുവതി കൊല്ലപ്പെട്ട കേസ്: ഉടമയായ മലയാളി ദീപക് കൃഷ്ണ അറസ്റ്റില്‍

 

ബംഗളൂരു: ബംഗളൂരൂവില്‍ ഷെല്‍ട്ടര്‍ ഹോമില്‍ മലയാളി യുവതി കൊല്ലപ്പെട്ട കേസില്‍ ഷെല്‍ട്ടര്‍ ഹോം ഉടമയായ മലയാളി ദീപക് കൃഷ്ണ അറസ്റ്റില്‍. കന്യാകുമാരിയില്‍ നിന്നാണ് ഇയാളെ കര്‍ണാടക പോലീസ് പിടികൂടിയത്. ഷെല്‍ട്ടര്‍ ഹോമില്‍ ജോലിക്കായി എത്തിയ വാടനപ്പള്ളി സ്വദേശി സുനിതയാണ് ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതും ചികിത്സയിലിരിക്കേ മരിക്കുന്നതും.

തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരുന്നു. വിദേശത്ത് ഉന്നത ജോലി ഉണ്ടായിരുന്ന ദീപക് ലഹരിമരുന്നിന് അടിമയാണ്. ജോലി ഉപേക്ഷിച്ച് ബംഗളൂരുവില്‍ എത്തിയ ഇയാള്‍ തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ നടത്തുകയായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക