Image

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമായി എടുക്കുന്നില്ല; ഒന്നിച്ചുനിന്നാല്‍ തിരിച്ചുവരാം: പിണറായി

Published on 07 May, 2026
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമായി എടുക്കുന്നില്ല; ഒന്നിച്ചുനിന്നാല്‍ തിരിച്ചുവരാം: പിണറായി

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്കു പല കാരണങ്ങളുണ്ടെന്ന് സിപിഎം പി.ബി അംഗവും കാവല്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമായി എടുക്കുന്നില്ല. ന്യൂനപക്ഷ ഏകീകരണം പോലെ പല കാരണങ്ങളും മുന്നണിയുടെ പരാജയത്തിന് കാരണമായി. ഒന്നിച്ചുനിന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാമെന്നും പിണറായി വിജയന്‍ എകെജി സെന്ററില്‍ ചേര്‍ന്ന മുന്നണി യോഗത്തില്‍ പറഞ്ഞു.

ജൂണ്‍ ആദ്യവാരം എല്‍ഡിഎഫ് വീണ്ടും യോഗം ചേരും. വൈകിട്ട് നാലരയ്ക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഇന്നലെ പല ഘടകകക്ഷികളും പിണറായി വിജയനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപം ഉന്നയിച്ചിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക