
ഇരിട്ടി: വീട്ടുകാരെ വിറപ്പിച്ചു കുളിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ പുലിക്കരി ഷിജുവിന്റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാലയെ കണ്ടത്. ആര്‍ആര്‍ടിയുടെ സഹായത്തോടെ ഇരിട്ടി സെക്ഷന്‍ വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
ശുചിമുറിയുടെ ചുമരില്‍ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയില്‍ ചാടിച്ച ശേഷമാണ് പിടികൂടിയത്. ഇതിനെ പിന്നീട് ഉള്‍വനത്തില്‍ തുറന്നു വിട്ടു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫൈസല്‍ വിളക്കോട് പിടികൂടുന്ന 112 -മത്തെ രാജവെമ്പാലയാണിത്.