
ന്യൂയോര്‍ക് : 2026-ലെ പുലിറ്റ്സര്‍ പുരസ്‌കാര തിളക്കത്തില്‍ ഇന്ത്യക്കാര്‍. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് സുപര്‍ണ ശര്‍മയും ഇല്ലസ്‌ട്രേറ്റര്‍ ആനന്ദ് ആര്‍.കെ.യും 'ഇല്ലസ്‌ട്രേറ്റഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് കമന്ററി' വിഭാഗത്തില്‍ പുരസ്‌കാരം നേടി.
ബ്ലൂംബെര്‍ഗിന്റെ 'trAPPed' എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ദക്ഷിണേഷ്യയിലെ സൈബര്‍ തട്ടിപ്പ് ശൃംഖലകളെക്കുറിച്ചുള്ളതായിരുന്നു ഈ റിപ്പോര്‍ട്ട്.
ലഖ്നൗവിലെ ഒരു ഡോക്ടര്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് 2.8 കോടി രൂപ നഷ്ടപ്പെട്ട ഞെട്ടിക്കുന്ന സംഭവം കേന്ദ്രീകരിച്ചാണ് സുപര്‍ണ ശര്‍മ അന്വേഷണം നടത്തിയത്.
ഈ സങ്കീര്‍ണ്ണമായ കേസിലെ ഗൂഢാലോചനകളും ഭീഷണികളും ചിത്രങ്ങളിലൂടെയും ഗ്രാഫിക്‌സിലൂടെയും മനോഹരമായി ആവിഷ്‌കരിച്ചതിനാണ് മുംബൈ സ്വദേശി ആനന്ദ് ആര്‍.കെ. അവാര്‍ഡിന് അര്‍ഹനായത്.
ഇതേ വിഭാഗത്തില്‍ മലയാളി പത്രപ്രവര്‍ത്തകന്‍ ദേവ്ജ്യോത് ഘോഷാല്‍ ഫൈനലിസ്റ്റ് പട്ടികയില്‍ ഇടംപിടിച്ചു.
സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ആഗോള തട്ടിപ്പുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പൊതുജനമധ്യത്തില്‍ എത്തിച്ചതിനാണ് ഈ അവാര്‍ഡ്.