
സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ യുഎസിൽ വച്ചു വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ കുറ്റം ചുമത്തപ്പെട്ട നിഖിൽ ഗുപ്തയുടെ ശിക്ഷ വിധിക്കുന്നത് സെപ്റ്റംബറിലേക്കു മാറ്റി. അതിനിടെ തന്റെ കൈയിലുള്ള 15,000 ഡോളറും മൊബൈൽ ഫോണും യുഎസ് അധികൃതർക്കു ഗുപ്ത അടിയറ വച്ചു.
കുറ്റം സമ്മതിച്ച ഗുപ്തയ്ക്കുള്ള ശിക്ഷ ജൂൺ 26നു പ്രഖ്യാപിക്കാനിരുന്നത് സെപ്റ്റംബർ 25ലേക്ക് മാറ്റിയതായി ജഡ്ജ് വിക്ടർ മറേറോ അറിയിച്ചു.
കൊല നടത്താൻ ഗുപ്തയെ ഇന്ത്യയിൽ നിന്നു ചിലർ വാടകയ്‌ക്കെടുത്തു എന്ന ആരോപണം നിലനിൽക്കെ അതു മറയ്ക്കാനാണ് അയാൾ ഫെബ്രുവരി 13നു കുറ്റമേറ്റതെന്നു ആരോപണമുണ്ട്. വിചാരണ നടന്നുവെങ്കിൽ കൂടുതൽ കാര്യങ്ങൾ പുറത്തു വന്നേനെ.
വാടക കൊലയാളി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റവുമുണ്ട്. ജൂൺ 30നു അയാൾ ചെക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പിടിച്ചെടുത്തതാണ് പണവും രണ്ടു മൊബൈൽ ഫോണുകളും.
വികാഷ് യാദവ് എന്ന കൂട്ടുപ്രതിയെ കുറിച്ച് വിവരമൊന്നുമില്ല എന്നാണ് ഇന്ത്യ ഗവൺമെന്റ് യുഎസ് അധികൃതരെ അറിയിച്ചത്. അയാൾ ഐ ബി ഉദ്യോഗസ്ഥൻ ആയിരുന്നുവെന്നു പറയപ്പെടുന്നു.
Nikhil Gupta forfeits cash, phones in US plot case