Image

മഴ: ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രത

Published on 06 May, 2026
 മഴ: ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുദിവസങ്ങളില്‍ കേരളത്തില്‍ വേനല്‍മഴ ശക്തമാകും എന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.


പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത നാലുദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും എന്നാണ് റിപ്പോര്‍ട്ട്.


ശനിയാഴ്ചയോടുകൂടി തെക്കന്‍ കേരളത്തിലേക്ക് ശക്തമായ മഴ ലഭിക്കും എന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക