Image

പാമ്പ് കടിയേറ്റ് രണ്ട് മരണം കൂടി

Published on 06 May, 2026
പാമ്പ് കടിയേറ്റ് രണ്ട് മരണം കൂടി

 

വയനാട്: സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റ് രണ്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി പുതുശേരി സ്വദേശി സുനില്‍ (32) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാമ്പുകടിച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്.
 

കണ്ണൂര്‍ പട്ടുവത്ത് പാമ്പ്കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു. പട്ടുവം സ്വദേശി നാരായണി ആണ് ആണ് മരിച്ച മറ്റൊരാള്‍. കഴിഞ്ഞ മാസം 26ന് പാമ്പുകടിയേറ്റ നാരായണിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ അബോധാവസ്ഥയില ആയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേയാണ് മരണം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക