
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂടിക്കാഴ്ച ഇന്നു മുതല്‍. എഐസിസി നിരീക്ഷക സംഘം ഇന്ന് വൈകിട്ടോടെ തലസ്ഥാനത്തെത്തും. ഇന്ന് തിരുവനന്തപുരത്തെത്താന്‍ നിയുക്ത എംഎല്‍എമാര്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കി. മുകുള്‍ വാസനിക് അടക്കമുള്ളവരാണ് നിരീക്ഷകരായി എത്തുന്നത്.
കോണ്‍ഗ്രസ് പ്രതിനിധികളെ കണ്ടശേഷം നിരീക്ഷകര്‍ ഘടകകക്ഷികളെയും കണ്ടേക്കും.
കൂടിക്കാഴ്ചയില്‍ ദീപാദാസ് മൂന്‍ഷിയെ മാറ്റിനിര്‍ത്തണമെന്നും എംഎല്‍എമാരെ ഒറ്റയ്ക്ക് കാണമെന്നും വി.ഡി പക്ഷം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ കെ.സി വേണുഗോപാലിനൊപ്പം പ്രവര്‍ത്തിക്കുന്നയാള്‍ എന്നനിലയിലാണ് ദീപാദാസ് മുന്‍ഷിയെ മാറ്റാന്‍ വി.ഡി പക്ഷം ആവശ്യപ്പെടുന്നത്.