Image

രാജ്യസഭാ മോഡല്‍ അപ്പര്‍ ഹൗസ് നിയമസഭയിലും വേണം; ജോസ് കെ.മാണിയെ ട്രോളി പാലാ നഗരസഭ

Published on 05 May, 2026
രാജ്യസഭാ മോഡല്‍ അപ്പര്‍ ഹൗസ് നിയമസഭയിലും വേണം; ജോസ് കെ.മാണിയെ ട്രോളി പാലാ നഗരസഭ

 

പാലാ: പാലാ മണ്ഡലത്തില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങുന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയെ ട്രോളി പാലാ നഗരസഭ. കേരള നിയമസഭയില്‍ രാജ്യസഭ മോഡലില്‍ അപ്പര്‍ ഹൗസ് വേണം. തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന പ്രമുഖ നേതാക്കള്‍ക്ക് നിയമസഭയില്‍ എത്താന്‍ അതേയുള്ളു മാര്‍ഗമെന്ന് മുതിര്‍ന്ന കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി.

മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ ഏറെയും പരാജയം ഏറ്റുവാങ്ങാനാണ് ജോസ് കെ.മാണിയുടെ വിധി. ലോക്‌സഭയിലേക്ക് പല തവണ മത്സരിച്ച ജോസ് കെ.മാണി ഒരിക്കല്‍ മാത്രമാണ് വിജയിച്ചത്. നിയമസഭയിലേക്ക് പല തവണ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തുകയായിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക