Image

അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായി; ഭരണവിരുദ്ധവികാരമില്ലു: സജി ചെറിയാന്‍

Published on 05 May, 2026
 അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായി; ഭരണവിരുദ്ധവികാരമില്ലു: സജി ചെറിയാന്‍

 


ആലപ്പുഴ: എല്‍ഡിഎഫിനേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് സജി ചെറിയാന്‍. പരാജയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുമെന്നും തിരുത്തലിലൂടെ തിരിച്ചുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഭരണവിരുദ്ധ വികാരമില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നു. സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിയില്ല. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്.'-സജി ചെറിയാന്‍.

അമ്പലപ്പുഴയും ചെങ്ങന്നൂരും ബിജെപിയുടെ വോട്ട് കുറഞ്ഞു. ബിജെപി ജയിച്ചിടത്ത് യുഡിഎഫിനും വോട്ടും കുറഞ്ഞു. എല്‍ഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം ഫലം കണ്ടു. മൈല്‍ക്കുറ്റിക്ക് പോലും പണം കൊടുത്തു എന്നതാണ് സാഹചര്യം എന്നും സജി ചെറിയാന്‍ പറഞ്ഞു.

വോട്ട് ചെയ്ത ജനങ്ങള്‍ ആറുമാസത്തിനകം യുഡിഎഫിനെ തള്ളിപ്പറയും. ബിജെപി വിജയം ആശങ്കയുണ്ടാകുന്നു. വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ലീഗും ബിജെപിയും ശ്രമിക്കും. പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കും. അമ്പലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക