Image

വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം വിടും, പെരുമ്പൂര്‍ നിലനിര്‍ത്തും

Published on 05 May, 2026
വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം വിടും, പെരുമ്പൂര്‍ നിലനിര്‍ത്തും

 

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ വിജയിച്ച തമിഴഗ വെട്രി കഴകം നേതാവും നടനുമായ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെരുമ്പൂര്‍ മണ്ഡലം അദ്ദേഹം നിലനിര്‍ത്തും.

234 അംഗ നിയമസഭയില്‍ വിജയക്ക് 108 അംഗങ്ങളാണുള്ളത്. ഡിഎംകെ 59 ഇടക്കും എഐഎഡിഎംകെ 47 സീറ്റിലും വിജയിച്ചു. 118 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 1991ല്‍ ജയലളിതയ്ക്കു ശേഷം മുഖ്യമന്ത്രി കസേരയില്‍ എത്തുന്ന ആദ്യ സിനിമ താരമാണ് വിജയ്.

തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെയുടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ 27,416 വോട്ടിനാണ് വിജയ് തോല്‍പ്പിച്ചത്. പെരുംമ്പൂരില്‍ ഡിഎംകെ നേതാവ് ആര്‍.ഡി ശേഖറെ 53,715 വോട്ടിന് തോല്‍പ്പിച്ചു. ചെന്നൈയുടെ വടക്കന്‍ മേഖലയിലുള്ള പെരുംമ്പൂര്‍ 2019 മുതല്‍ ഡിഎംകെയുടെ സിറ്റിംഗ് സീറ്റാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക