
അടിമാലി: തിരഞ്ഞെടുപ്പുകളില്‍ പന്തായം വയ്ക്കുന്നതും അത് തോല്‍ക്കുന്നതും ജയിക്കുന്നതുമൊക്കെ പതിവാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ തുടരുമെന്ന് പന്തായം വച്ച യുവാവിന് നഷ്ടമായത് പാതിമുടി. തല പാതി മുണ്ഡനം ചെയ്യുമെന്നാണ് ഈ യുവാവ് പന്തയം വച്ചത്.
നീട്ടിവളര്‍ത്തിയ മുടിയാണ് യുവാവിന്റെത്. തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ തന്നെ അദ്ദേഹം തന്റെ വാക്ക് പാലിച്ചു. പരസ്യമായി മുടി വടിച്ച് ഒരു ദിവസം മുഴുവന്‍ അദ്ദേഹം നടന്നു.
തൊടുപുഴയിലാണ് മറ്റൊരു പന്തയം നടന്നത്. തോറ്റാല്‍ യുഡിഎഫ് മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പതാകയുമായി ടൗണിലുടെ നടക്കുമെന്നായിരുന്നു ഒരു എല്‍ഡിഎഫ് നേതാവിന്റെ പന്തയം. അദ്ദേഹവും വാക്കുപാലിച്ചു.
അതേസമയം, സാധാരണ പ്രവര്‍ത്തകര്‍ വാക്കുപാലിക്കുമെന്നും നേതാക്കളാണ് വാക്കുപാലിക്കാത്തതെന്നും ഇവര്‍ പറയുന്നു. ബേപ്പൂരില്‍ തോറ്റാല്‍ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞ പി.വി അന്‍വര്‍ പിന്നീട് തന്റെ പന്തയം മാറ്റിപറഞ്ഞിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥി പമുഹമ്മദ് റിയാസും പന്തയം ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. റിയാസ് അതിനു തയ്യാറാതെ വന്നതോടെ അന്‍വര്‍ രക്ഷപ്പെട്ടു.