
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ഉജ്വല വിജയം നേടിയ ബിജെപി സര്‍ക്കാര്‍ രൂപീകരണം മേയ് 9ന്. നെബേല്‍ സമ്മാന ജേതാവായ രബീന്ദ്രനാഥ ടഗോറിന്റെ ജന്മവാര്‍ഷിക ദിനമാണ് ഇതിനായി പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച മടങ്ങിയ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മേയ് 4ന്റെ ഫലത്തില്‍ വിശ്വാസമര്‍പ്പിച്ച താന്‍ മടങ്ങിപ്പോകുകയാണെന്നും ബിജെപിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരിച്ചുവരുമെന്നും പറഞ്ഞിരുന്നു. 'ഭയമില്ലാത്ത മനസ്സും ഉയര്‍ന്നുനില്‍ക്കുന്ന ശിരസ്സും എവിടെയാണോ ഉള്ളത് എന്ന എന്ന ഗരുദേവിന്റെ വചനം ബംഗാളില്‍ യഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി കൈമാറാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് ബംഗാളിലെത്തി. ഗവര്‍ണര്‍ ആര്‍.എന്‍ രവിയുമായി നാളെ അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് നിലവിലെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി സ്വീകരിക്കും.
45 വര്‍ഷത്തോളം നീണ്ട ഇടത്-തൃണമൂല്‍ ഭരണം തുത്തെറിഞ്ഞാണ് ബിജെപി ഇത്തവണ ബംഗാള്‍ പിടിച്ചത്.