
യു എ ഇയിൽ തിങ്കളാഴ്ച്ച ഇറാൻ വീണ്ടും നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കു പരുക്കേറ്റതായി അബുധാബിയിൽ വിദേശകാര്യ വകുപ്പും ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. യു എ ഇയുടെ ഏറ്റവും വലിയ എണ്ണ സംഭരണികളുള്ള ഫുജൈറയിലാണ് ആക്രമണം ഉണ്ടായത്.
ഇറാൻ മിസൈലുകളും ഡ്രോണുകളും വർഷിച്ചതായി ആക്രമണത്തെ ശക്തമായി അപലപിച്ച യു എ ഇ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം ഉണ്ടായത്. "അസ്വീകാര്യമായ ആക്രമണം യു എ ഇയുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും പ്രാദേശിക ഭദ്രതയ്ക്കും നേരെയുള്ള ഭീഷണിയാണ്.
"അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണിത്. ഒരു സാഹചര്യത്തിലും യു എ ഇ അതിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും എതിരായ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നു വ്യക്തമാക്കുന്നു. തിരിച്ചടിക്കാനുള്ള അവകാശം ഈ രാജ്യത്തിനുണ്ടെന്നു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു."
സ്കൂളുകൾ വീണ്ടും ഓൺലൈൻ
ആക്രമണത്തെ തുടർന്ന് യു എ ഇ സ്കൂളുകൾ വീണ്ടും ഓൺലൈൻ ആയി. വെള്ളിയാഴ്ച്ച വരെയാണ് ഈ നിയന്ത്രണം.
ഹോർമുസ് കടലിടുക്ക് കടക്കാതെ ഗൾഫ് ഓഫ് ഒമാൻ വഴി ഫുജൈറയിൽ നിന്ന് എണ്ണ കൊണ്ടുപോകാനുള്ള സൗകര്യം യു എ ഇക്കുണ്ട്. അബുദാബിയിലെ അഡ്‌നോക് എണ്ണ കമ്പനിയിൽ നിന്നു ചരക്കു കൊണ്ടുപോയ കപ്പലിനു നേരെ നേരത്തെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
യുഎസ്-ഇറാൻ വെടിനിർത്തൽ നിലവിൽ വന്ന ഏപ്രിൽ 9നു ശേഷം ആദ്യമായാണ് യു എ ഇക്കു നേരെ ആക്രമണം ഉണ്ടാവുന്നത്. നാലു ക്രൂസ് മിസൈലുകൾ തടഞ്ഞെന്നു പ്രതിരോധ മന്ത്രി കാര്യാലയം പറഞ്ഞു.
Three Indians injured in UAE after Iran's attack