Image

'എ'യാണ്: ഹോളിവുഡ് ചിത്രം 'പ്രാഡാ 2' ഇന്ത്യയിൽ മുതിർന്നവർക്കു മാത്രം (പിപിഎം)

Published on 05 May, 2026
'എ'യാണ്: ഹോളിവുഡ് ചിത്രം 'പ്രാഡാ 2' ഇന്ത്യയിൽ മുതിർന്നവർക്കു മാത്രം (പിപിഎം)

കോമഡി ഡ്രാമ എന്ന വിഭാഗത്തിൽ പെടുന്ന ഹോളിവുഡ് ചിത്രം 'ദ ഡെവിൾ വെയേഴ്‌സ് പ്രാഡാ 2' ഇന്ത്യയിൽ പ്രായപൂർത്തി ആയവർക്കു മാത്രം കാണാൻ കഴിയൂ എന്നു തീർപ്പു കൽപിച്ചു സെൻസർ ബോർഡ് അതിനു 'എ' സർട്ടിഫിക്കറ്റ് നൽകി. ഐതിഹാസിക നടി മെറിൽ സ്ട്രീപ് പ്രധാന വേഷം ചെയ്യുന്ന ചിത്രം 2006ൽ ഇറങ്ങിയ  'ദ ഡെവിൾ വെയേഴ്‌സ് പ്രാഡാ' യുടെ രണ്ടാം ഭാഗമാണ്. 

ഒരു ഫാഷൻ മാഗസിന്റെ ഓഫിസിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ ചിത്രത്തിനു എ സർട്ടിഫിക്കറ്റ് നൽകിയ ഏക രാജ്യം ഇന്ത്യയാണ്. ലോകമൊട്ടാകെ പണം വാരിക്കൂട്ടുന്ന ചിത്രം യൂറോപ്പിലും സിംഗപ്പൂർ, യു എ ഇ, ബഹ്‌റൈൻ, അര്ജന്റീന, ഇന്തോനേഷ്യ തുടങ്ങിയ വിപണികളിലും 18 വയസിനു താഴെയുള്ളവർക്ക് അനുവദിച്ചിട്ടുണ്ട്. കുടുംബസദസുകൾക്കു കാണാൻ പാടില്ലാത്ത ചിത്രങ്ങൾ ഈ രാജ്യങ്ങളിൽ പലപ്പോഴും അനുവദിക്കുക തന്നെ പതിവില്ല.

യുകെ, ബ്രസീൽ, സൗത്ത് കൊറിയ തുടങ്ങി കുറേ രാജ്യങ്ങളിൽ 12 വയസിനു താഴെയുള്ള കുട്ടികൾക്ക് ചിത്രം തടഞ്ഞിട്ടുണ്ട്.

മെറിൽ സ്ട്രീപ്പിനു പുറമെ ആൻ ഹാത്തവെ, എമിലി ബ്ളണ്ട്, സ്റ്റാൻലി റ്റുക്കി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

A certificate in India for ‘The Devil Wears Prada 2’

'എ'യാണ്: ഹോളിവുഡ് ചിത്രം 'പ്രാഡാ 2' ഇന്ത്യയിൽ മുതിർന്നവർക്കു മാത്രം (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക