Image

ഹൂസ്റ്റണില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

പി പി ചെറിയാൻ Published on 05 May, 2026
ഹൂസ്റ്റണില്‍  ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

ഹൂസ്റ്റൺ :ഹൂസ്റ്റണിലെ പ്രമുഖ മേഖലയായ റിവർ ഓക്സിൽ  ഒരേ കുടുംബത്തിലെ രണ്ട് മുതിർന്നവരെയും രണ്ട് കുട്ടികളെയും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇതൊരു കൊലപാതക-ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കിംഗ്സ്റ്റൺ സ്ട്രീറ്റിലെ 2100 ബ്ലോക്കിലുള്ള ഒരു വീട്ടിലായിരുന്നു സംഭവം

കുടുംബാംഗങ്ങളെ ഫോണിൽ കിട്ടാത്തതിനെത്തുടർന്ന് ഒരു ബന്ധുവും ബേബി സിറ്ററും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവർ എല്ലാവരും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

സംഭവസ്ഥലത്ത് പോലീസ് അന്വേഷണം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക