
കൊല്ലം: വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഉദ്വേഗനിമിഷങ്ങള്‍. കൊട്ടാരക്കരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി k.എന്‍ ബാലഗോപാല്‍ അവസാന നിമിഷം 1000ല്‍ ഏറെ വോട്ടിന് ഐഷ പോറ്റിയെ പരാജയപ്പെടുത്തി.
കോന്നിയും കഴക്കൂട്ടവുമാണ് ഏറ്റവും വലിയ ട്വിസ്റ്റ്. ആദ്യഘട്ടത്തില്‍ യുഡിഎഫ് ലീഡ് നേടിയ കോന്നിയില്‍ അവസാനഘട്ടത്തില്‍ എല്‍ഡിഎഫിലെ കെ.യു ജനീഷ് കുമാര്‍ മുന്നേറി. എന്നാല്‍ അതിന് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. വീണ്ടും യുഡിഎഫ് മുന്നിലെത്തി. അവസാന മൂന്ന് റൗണ്ട് അവശേഷിക്കേ ജനീഷ് കുമാര്‍ ലീഡ് ചെയ്യുകയാണ്.
കഴക്കൂട്ടത്ത് അവസാന നിമിഷം വി.മുരളീധരന്‍ വിജയിച്ചുവെന്ന സൂചനയാണ് അവസാനം വരുന്നത്. കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് 265 വോട്ടിന് മുരളീധരന്റെ വിജയം.