Image

പൂഞ്ഞാറിലും പാലായിലും വോട്ട് കൂടിയെന്ന് ജോര്‍ജും ഷോണും

Published on 04 May, 2026
പൂഞ്ഞാറിലും പാലായിലും വോട്ട് കൂടിയെന്ന് ജോര്‍ജും ഷോണും

പൂഞ്ഞാര്‍: പൂഞ്ഞാറിലും പാലായിലും ബിജെപിക്ക് വോട്ട് വര്‍ധിച്ചുവെന്ന് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്. 19,000 വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ പൂഞ്ഞാറില്‍ 35,000 വോട്ട് ലഭിച്ചു. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് നടന്നില്ലേ എന്നും ജോര്‍ജ് ചോദിച്ചു.

പാലായില്‍ തനിക്ക് കിട്ടിയ 35,000 വോട്ട് ഇടത്-വലത് കക്ഷികളില്‍ നിന്നുള്ള വോട്ട് ചോര്‍ച്ചയാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. രണ്ട് മണ്ഡലങ്ങളിലും എന്‍ഡിഎ മൂന്നാം സ്ഥാനത്താണ്. 

അതിനിടെ, തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീടിനു മുന്നിലേക്ക് ആഹ്‌ളാദ പ്രകടനവുമായി എത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ ജോര്‍ജ് ഓടിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക