Image

മന്ത്രി എം ബി രാജേഷ് വീണു; തൃത്താല തിരിച്ചുപിടിച്ച് ബല്‍റാം

Published on 04 May, 2026
മന്ത്രി എം ബി രാജേഷ് വീണു; തൃത്താല തിരിച്ചുപിടിച്ച് ബല്‍റാം

നിയമസഭാ തിരഞ്ഞെടുപ്പില്‍  രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പോരാട്ടത്തില്‍ മന്ത്രി എം ബി രാജേഷില്‍ നിന്നും തൃത്താല പിടിച്ചെടുത്ത് വി ടി ബല്‍റാം. 8385 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബല്‍റാമിന്‍റെ വിജയം. 76,427 വോട്ടുകളാണ് ബല്‍റാം നേടിയത്. എം ബി രാജേഷ് 68,042 വോട്ടുകള്‍ നേടി. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ 15,051 വോട്ടുകളാണ് വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നേടിയത്.

1991 മുതല്‍ തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വിജയിച്ച മണ്ഡലംത്തില്‍ 2011 ലെ തിരഞ്ഞെടുപ്പിലാണ് വി ടി ബല്‍റാം യുഡിഎഫിനുവേണ്ടി ആദ്യം ജയിച്ചത്. പിന്നീട് 2016 ലെ തിരഞ്ഞെടുപ്പിലും ഇതേ സീറ്റില്‍ അദ്ദേഹം തന്നെ വിജയിച്ചു. എന്നാല്‍ ബല്‍റാമിന്‍റെ ഹാട്രിക് ചാന്‍സ് കളഞ്ഞ് എല്‍ഡിഎഫിനുവേണ്ടി ജയിച്ചുകയറിയത് എം ബി രാജേഷ് ആയിരുന്നു. എന്നാല്‍ അന്നത്തെ തോല്‍വിക്ക് ശേഷവും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ബല്‍റാം. അതിനുള്ള ഫലം ബല്‍റാമിന് ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക