
കാസര്‍ഗോഡ്: ഇടതുകോട്ടയില്‍ യുഡിഎഫിലെ സന്ദീപ് വാര്യര്‍ക്ക് അട്ടിമറി വിജയം. ബിജെപി വക്താവില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസില്‍ എത്തി വാക്‌സാമര്‍ഥ്യവും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ട് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന് യുവതലമുറയിലെ നേതാക്കള്‍ക്കൊപ്പം സീറ്റ് ഉറപ്പിച്ച സന്ദീപ് വാര്യര്‍ എല്ലാവരേയും ഞെട്ടിച്ച വിജയമാണ് നേടിയത്. 5213 ആണ് ഇവിഎം മെഷീനിലെ ഭൂരിപക്ഷം.
എല്‍ഡിഎഫിലെ വി.പി പി.മുസ്തഫ, എന്‍ഡിഎയിലെ രവി കുളങ്ങര എന്നിവരുമായി ഏറ്റുമുട്ടിയാണ് സന്ദീപ് വാര്യര്‍ അവസാന നിമിഷം ജയിച്ചുകയറിയത്.
ചിറയില്‍കീഴ് എന്ന എല്‍ഡിഎഫ് കോട്ടയില്‍ രമ്യ ഹരിദാസ് 1733 വോട്ടിനാണ് വിജയിച്ചത്.