Image

ചാത്തന്നൂരില്‍ താമര വിരിഞ്ഞു ; ലീഡ് 4012

Published on 04 May, 2026
ചാത്തന്നൂരില്‍ താമര വിരിഞ്ഞു ; ലീഡ് 4012

 

കൊല്ലം: 2026 നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യ അംഗം ചാത്തന്നൂരില്‍ നിന്നുള്ള ബി.ബി  ഗോപകുമാര്‍ എത്തുമെന്ന് ഉറപ്പായി.  ലീഡ് 4012 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ താമര വിരിഞ്ഞു.
മൂന്നാം തവണയാണ് ഗോപകുമാര്‍ മത്സരിക്കുന്നത്. എസ്എന്‍ഡിപി യൂണിയന്‍ താലൂക്ക് പ്രസിഡന്റ്, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ് ഗോപകുമാര്‍. 
വോട്ടെണ്ണല്‍ ആദ്യം മുതല്‍ എല്‍ഡിഎഫുമായി നല്ല മത്സരം കാഴ്ചവച്ച ഗോപകുമാര്‍, അവസാ റൗണ്ടില്‍ വിജയിച്ചുകയറുകയായിരുന്നു. സംസ്ഥാന നിമസഭയിലെ പാര്‍ട്ടിയുടെ രണ്ടാമത്തെ എംഎല്‍എയാണ്.  നേമത്ത് ഒ.രാജഗോപാലാണ് ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറന്നത്.

നേമമാണ് ബിജെപിക്ക് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം. രാജീവ് ചന്ദ്രശേഖര്‍ ഇവിടെ ലീഡ് ചെയ്യുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക