Image

'വിയർത്ത് വിജയൻ' ; ധർമ്മടത്ത് അട്ടിമറി ഭീതി, ലീഡ് നില കുത്തനെ കുറഞ്ഞു

Published on 04 May, 2026
'വിയർത്ത് വിജയൻ' ; ധർമ്മടത്ത് അട്ടിമറി ഭീതി, ലീഡ് നില കുത്തനെ കുറഞ്ഞു

ധർമ്മടം: ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത് അപ്രതീക്ഷിത പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് ലീഡ് ഉയർത്തിയത് സി.പി.എം കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. പത്താം റൗണ്ട് പിന്നിടുമ്പോൾ പിണറായി വിജയൻ ലീഡ് തിരിച്ചുപിടിച്ചെങ്കിലും കേവലം 2800 വോട്ടുകളുടെ നേരിയ മുൻതൂക്കം മാത്രമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ തവണ അൻപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിലാണ് ഈ തിരിച്ചടിയെന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.

​മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തായ പിണറായിയിൽ പോലും യു.ഡി.എഫ് സ്ഥാനാർത്ഥി മികച്ച മുന്നേറ്റം കാഴ്ചവെച്ചതായാണ് സൂചന. സർക്കാരിനെതിരായ വിരുദ്ധ വികാരവും പ്രാദേശികമായ അതൃപ്തികളും ധർമ്മടത്ത് പ്രതിഫലിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധത്തിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പിണറായി ഭൂരിപക്ഷം ഉയർത്തുമോ അതോ അട്ടിമറി സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക